പരപ്പനങ്ങാടി ഉള്ളണം എ എം യു പി സ്കൂളിൽ തുറന്ന ഗ്രന്ഥശാല സ്ഥാപിച്ചു

പരപ്പനങ്ങാടി : കോവിഡ് കാല വായനയെ പ്രോൽസാഹിപ്പിക്കാനും കുട്ടികളിലും രക്ഷിതാക്കളിലും വായനാ ശീലം വളർത്താനും ഉള്ളണം എ എം യു പി സ്കൂളിൽ തുറന്ന ഗ്രന്ഥശാല സ്ഥാപിച്ചു.

ഗ്രന്ഥശാലയുടെ ഉദ്ഘാനം ഡോ.ജിഷ സെക്കരിയ്യ നിർവഹിച്ചു. വായന ജൈവികാനുഭവമാവാനും സ്വാഭാവിക വായനയിലേക്ക് കുട്ടികൾ പ്രവേശിക്കാനും തുറന്ന ഗ്രന്ഥശാല നിമിത്തമാവുമെന്ന് പ്രത്യാശിക്കുന്നു.

ഹെഡ് മാസ്റ്റർ അബ്ദുൽ കരീം .കെ അധ്യക്ഷത വഹിച്ചു. സി.വി. അരവിന്ദ്, കെ.കെ.ഷൗക്കത്തലി, പി.ടി.എ.പ്രസിഡന്റ . സി. എൻ. . അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രടറി വി.നാസർ നന്ദി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top