
2022 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഇതോടെ, ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ജനുവരി 31 ആയിരുന്നു ഹജ്ജ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഈ തീയതിയാണ് 15 ദിവസം നീട്ടി നല്‍കിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
അപേക്ഷകള്‍ പൂര്‍ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പ് വഴിയും അപേക്ഷ സമര്‍പ്പിക്കാം.
എന്നാല്‍, നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. 65 വയസ്സായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയതോടെ 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.




