
കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ടു വഴി യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയും നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. അപകടത്തിൽ ആറു പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാറ്റ് മിൽ ക്രോസ് റോഡിന് സമീപമാണ് സംഭവം. ഇന്ന് രാവിലെ അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ശേഷം ഒരു ലോറിയിലിടിച്ച് ബസ് നിന്നു. അപകടത്തിൽ മൂന്ന് കാറുകളും നിരവധി ബൈക്കുകളും തകർന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബസ്സിലെ ഡ്രൈവർ ഒളിവിലാണ്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി കാൺപൂർ പോലീസ് അറിയിച്ചു.




