ഗൂഢാലോചന കേസ്; ദിലീപിൻറെ ഫോണുകൾ ഹൈക്കോടതിക്ക് കൈമാറി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ നടൻ ദിലീപ് ഹൈക്കോടതിക്ക് കൈമാറി.

പ്രതികളായ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ഇ എം സ്വരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ഫോണുകൾ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഫോണുകൾ ഹാജരാക്കാൻ നിർദേശം നൽകിയത്. ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുദ്രവെച്ച കവറിലാണ് ഫോണുകൾ കൈമാറിയത്. 6 ഫോണുകളാണ് കൈമാറിയത്. ഇന്ന് രാവിലെ 10. 15 ന് മുമ്പ് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മുംബൈയിൽ പരിശോധനയ്ക്ക് അയച്ചതായി ദിലീപ് അറിയിച്ച രണ്ട് ഫോണുകൾ ഇന്ന് പുലർച്ചെ കൊച്ചിയിൽ തിരികെയെത്തിച്ചു.

ദിലീപിൻറെ മുൻകൂർ ജാമ്യപേക്ഷയും പ്രോസിക്യൂഷൻ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.

Share news
error: Content is protected !!
Scroll to Top