
തൃശ്ശൂർ കൊടകര ദേശീയപാതയിൽ അഞ്ചുകോടി രൂപ വിപണിയിൽ വിലവരുന്ന 460 കിലോ കഞ്ചാവ് പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ശാഹിൻ, പൊന്നാനി സ്വദേശി സലിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലോറിയിൽ കടത്തുകയായിരുന്ന 200 പാക്കറ്റ് കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടലാസുകെട്ട്കൾക്കിടയിൽ സൂക്ഷിച്ച നിലയിലായിരുന്നു.
ഞായറാഴ്ച രാത്രി പോലീസ് പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചാലകുടി ഡി വൈ എസ് പിയുടെ സ്ക്വാഡിന്റെയും കൊടകര സിഐയുടെയും നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




