Section

malabari-logo-mobile

നായകനായി ഉലകനായകൻ കമൽഹാസൻ, സംവിധാനം അൻപറിവ് മാസ്റ്റേഴ്സ് : KH237 പ്രഖ്യാപിച്ചു

HIGHLIGHTS : Ulakanayakan Kamal Haasan in the lead, Directed by Unparive Masters : KH237 Announced

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അന്‍പറിവ് സംവിധായകരാവുന്നു. ചിത്രത്തിന്റെനിർമ്മാതാക്കളായ രാജ് കമൽ ഫിലിംസ് പറഞ്ഞത് ഇപ്രകാരമാണ്വളരെ  അഭിമാനത്തോടെയാണ് രാജ്കമൽഫിലിംസിന്റെ അൻപത്തി അഞ്ചാമത് പ്രൊഡക്ഷൻ KH237 അവതരിപ്പിക്കുന്നത്. ഉലകനായകൻ കമൽഹാസൻനായകനാകുന്ന ചിത്രം, അൻപറിവ്‌  എന്ന ആക്ഷൻ കൊറിയോഗ്രാഫർമാരുടെ ആദ്യ സംവിധാനസംരഭമാണ്. ആർകെഎഫ്‌ഐ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്ത്യൻ സിനിമകളുടെ ആക്ഷൻ സംവിധായകരിൽ നിന്ന് സിനിമാ സംവിധായകരിലേക്കുള്ള അൻപറിവിന്റെവളർച്ച അവരുടെ സിനിമയോടുള്ള സമർപ്പണത്തിന്റെയും കഴിവിന്റെയും തെളിവാണ്. KH237 അൻബു മണിയുംഅറിവ് മണിയും സംവിധാനം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,രാജ് കമൽ ഫിലിംസിന്റെപ്രൊഡക്ഷനിൽ അൻപറിവിനോടുള്ള   സഹകരണം ഒരു പുതിയ യുഗത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു. സംഘട്ടന രംഗങ്ങൾ സൂക്ഷ്മമായി സൃഷ്ടിക്കുന്നതിൽ തിളങ്ങിയിട്ടുള്ള അൻപറിവ്‌ സംവിധായകർ ആയ  പ്രോജക്റ്റിൽ ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകും. ഉലകനായകൻ കമൽ ഹാസൻ പ്രോജെക്ടിനെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമാണ്.

sameeksha-malabarinews

തെളിയിക്കപ്പെട്ട രണ്ട് പ്രതിഭകളെ അവരുടെ പുതിയ അവതാരത്തിൽ KH237 ന്റെ സംവിധായകരായിഎത്തുന്നതിൽ  അഭിമാനിക്കുന്നു. മാസ്റ്റേഴ്സ് അൻപറിവ്, രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിലേക്ക് വീണ്ടുംസ്വാഗതം. 

ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് പറഞ്ഞത് ഇപ്രകാരമാണ്: “അത്ഭുതങ്ങൾ സംഭവിക്കുന്നു, ഉലഗനായകൻ കമൽ സാറിനെ സംവിധാനം ചെയ്യാൻ തങ്ങൾക്ക് ഇത്തരമൊരു അസാമാന്യ അവസരം ലഭിച്ചുഎന്നത് ഇപ്പോഴും അതിശയകരമായി തോന്നുന്നു.ഒരു ആക്ഷൻ പായ്ക്ക് ചിത്രം, ചിത്രം ആരാധകരെയുംഇൻഡസ്‌ട്രിയിലുള്ളവരെയും വിസ്മയിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കമൽഹാസൻ ആരാധകർക്ക് ഇതൊരുവിരുന്നായിരിക്കുമെന്ന് ഉറപ്പാണ്“. മികച്ച സിനിമകൾക്കായുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ യഥാർത്ഥസാക്ഷ്യമായി, ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും.ചിത്രം 2025തിയേറ്ററുകളിലേക്കെത്തും. പി ആർ പ്രതീഷ് ശേഖർ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!