Section

malabari-logo-mobile

കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഫറോക്ക് പഴയ പാലത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും

HIGHLIGHTS : Minister PA Muhammad Riaz will inaugurate the state-level lighting of major bridges in Kerala today at Farook Old Bridge.

കോഴിക്കോട്:കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച ഫറോക്ക് പഴയ പാലത്തിൽ നടക്കും. ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം വൈകുന്നേരം ഏഴിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

തുടർന്ന് പാലത്തിന് സമീപം തയ്യാറാക്കിയ മിനിസ്റ്റേജിൽ സംഗീത പരിപാടി അരങ്ങേറും. കാഴ്ചക്കാർക്കുള്ള സെൽഫി പോയിന്റും പാലത്തിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.

sameeksha-malabarinews

മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൽ റസാഖ്, കെ.ടി.ഐ.എൽ ചെയർമാൻ എസ് കെ സജീഷ്, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.കെ) എം.ഡി എസ് സുഹാസ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി നിഖിൽ ദാസ് തുടങ്ങിയവർ പങ്കെടുക്കും.

പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗമാണ് പാലത്തിൽ വൈദ്യുത ദീപാലങ്കാരം ഒരുക്കുന്നത്. ആർ.ബി.ഡി.സി.കെ ആണ് പദ്ധതി നിർവഹണത്തിനുള്ള 1.65 കോടി രൂപ ചെലവഴിക്കുന്നത്. പാലത്തിൽ സെൽഫി പോയിന്റിനു പുറമേ വീഡിയോ വാൾ, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാർഡൻ മ്യൂസിക്, കുട്ടികളുടെ പാർക്ക്, സൗജന്യ വൈഫൈ, വി ആർ ഹെഡ്സെറ്റ് മൊഡ്യൂൾ, ടോയ് ലെറ്റ് ബ്ലോക്ക് , നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്നൽ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!