Section

malabari-logo-mobile

തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം ; യുഡിഎഫ് സ്ഥാവാര്‍ത്ഥിയുടെ സ്വന്തം വോട്ട് അസാധു

HIGHLIGHTS : Kalodi Sulaikha, the Muslim League representative of the UDF, won the election for the post of Tirurangadi municipal councilor.

തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ലെ മുസ്ലിം ലീഗ് പ്രതിനിധിയായ കാലൊടി സുലൈഖക്ക് വിജയം. 33 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 24-ാം വാര്‍ഡ് മെമ്പറുടെ വിജയം. വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വന്തം വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് വോട്ട് അസാധുവായത്. രാവിലെ 10 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ 11 മണിക്ക് തിരൂരങ്ങാടി ഡിഇഒ ടിഎന്‍ വിക്രമന്റെ നേതൃത്വത്തില്‍ നഗരസഭ മീറ്റിംഗ് ഹാളില്‍ വച്ച് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. രണ്ട് പേരാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനായിമുസ്ലിം ലീഗിലെ കാലടി സുലൈഖ എല്‍ഡിഎഫിനായി നദീറ കുന്നത്തേരി എന്നിവരാണ് മത്സരിച്ചത്. മത്സരത്തിനു മുന്നോടിയായി നടപടി ക്രമങ്ങള്‍ വിശദീകരിച്ചു നല്‍കി.

തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കി. 39 കൗണ്‍സിലര്‍മാരില്‍ 26 ലെ അംഗവും വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഇ. പി. സൈതലവി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. പിന്നാലെ 38 കൗണ്‍സിലര്‍ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് വരണാധികാരി തിരൂരങ്ങാടി ഡിഇഒ ടിഎന്‍ വിക്രമന്റെ നേതൃത്വത്തില്‍ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ട് അസാധുവായി. നാല് വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നാദിറ കുന്നത്തേരിക്ക് ലഭിച്ചത്.

sameeksha-malabarinews

തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!