Section

malabari-logo-mobile

യുഡിഎഫ് സര്‍ക്കാരിന് മൂന്ന് വയസ്സ്

HIGHLIGHTS : തിരു: യുഡിഎഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. കടുത്ത വെല്ലുവിളികളെ മറികടന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക...

udf govതിരു: യുഡിഎഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. കടുത്ത വെല്ലുവിളികളെ മറികടന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. അതെസമയം നേരിയ ഭൂരിപക്ഷത്തിലായിരുന്ന സര്‍ക്കാര്‍ ഇതിനിടെ പൂര്‍ണ്ണമായും സുരക്ഷിത നിലയിലുമായി. പ്രതിപക്ഷത്തിന്റെ മാത്രമല്ല സ്വന്തം പക്ഷത്തുനിന്നുള്ള എതിര്‍പ്പുകളേയും ഇല്ലാതാക്കുന്നതായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം.

യുഡിഎഫ് സര്‍ക്കാര്‍ 2011 മെയ് 18 ന് അധികാരത്തിലെത്തുമ്പോള്‍ 72-68 എന്നായിരുന്നു സീറ്റ് നില. സെല്‍വരാജ് മറുകണ്ടം ചാടിയതോടെ അത് 73-67 ആയി. ഇപ്പോള്‍ മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ 75-65 എന്ന നിലയിലേക്കാണ് മാറിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ആര്‍എസ്പയിലെ രണ്ട് അംഗങ്ങള്‍ കൂടി യുഡിഎഫിലെത്തിയിരിക്കുന്നു.

sameeksha-malabarinews

സോളാര്‍ വിവാദവും സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസും വിശ്വസ്തര്‍ക്കെതിരായ ആക്ഷേപവുമെല്ലാം മുഖ്യമന്ത്രി പദത്തെയും സര്‍ക്കാറിനെയും പലവട്ടം ആടിയുലയിച്ചിരുന്നു.

കസ്തൂരിരംഗന്‍ വിഷയത്തില്‍ മലയോരവും കേരളാ കോണ്‍ഗ്രസ്സും ഉറഞ്ഞുതുള്ളിയപ്പോഴും തന്റെ ഭരണത്തിന്റെ വിലയിരുത്തലാകും ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഉമ്മന്‍ചാണ്ടിക്ക് ഇത് വിജയത്തിന്റെ ദിനങ്ങള്‍ തന്നെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസവുമായിട്ടായിരിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!