Section

malabari-logo-mobile

ദില്ലിയില്‍ എ എ പി സര്‍ക്കാര്‍ രൂപീകരിച്ചേക്കും

HIGHLIGHTS : ദില്ലി: ദില്ലിയില്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചേക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ അറിയിച്ചതിനെ തുടര്‍ന്നാണ...

M_Id_423312_AAPദില്ലി: ദില്ലിയില്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചേക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ അറിയിച്ചതിനെ തുടര്‍ന്നാണ് തലസ്ഥാനത്ത് വീണ്ടും പുതിയ സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എഎപി ഇന്ന് വൈകീട്ട് രാഷ്ട്രീയ സമിതി യോഗം ചേരും. ഈ യോഗത്തിന് ശേഷം അനുകൂല തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ദില്ലിയില്‍ ഇനിയും സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ രാഷ്ട്രപതിക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടിവരും. ഇനിയൊരു തിരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ ബിജെപി തന്നെ വിജയിക്കുമെന്ന ആശങ്കയാണ് ആം ആദ്മിയെ പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസ്സിനെ നിര്‍ബന്ധിപ്പിക്കുന്നത്. അതെസമയം ഇത്തരമൊരാശാങ്ക തന്നെയാണ് ആം ആദ്മിയെയും നയിക്കുന്നത്. ഇപ്പോള്‍ സര്‍്ക്കാര്‍ രൂപീരിച്ചില്ലെങ്കില്‍ ഇനിയൊരു അവസരം ലഭിച്ചേക്കില്ലെന്ന് ആം ആദ്മി പ്രവര്‍ത്തകരും കരുതുന്നു.

sameeksha-malabarinews

എന്നാല്‍ ആം ആദ്ിയുടെ നീക്കത്തെ ബിജെപി കുറ്റപ്പെടുത്തി. ജനങ്ങള്‍ തള്ളിക്കളഞ്ഞ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍്ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നത് ജനവിധിക്കെതിരാണെന്നാണ് ബിജെപിയുടെ ആരോപണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!