കോട്ടപ്പടി സ്റ്റേഡിയം ഉദ്ഘാടനം 26 ന്

football,malappuramകോട്ടക്കല്‍: മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികളുടെ ആഗ്രഹമായിരുന്ന കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു. മെയ് 26 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും ഫുട്‌ബോള്‍ താരങ്ങളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രദര്‍ശന ഫുട്‌ബോള്‍ മത്സരം നടത്തുന്നതിനെ കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

മഞ്ചേരിയിലെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഏറെ കഴിയുമ്പോഴേക്കാണ് മലപ്പുറത്തിന് മറ്റൊരു സ്റ്റേഡിയം കൂടി സ്വന്തമാകാന്‍ പോകുമന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. നാലേമുക്കാല്‍ കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.

സ്റ്റേഡിയത്തില്‍ 10000 പേര്‍ക്ക് കളികാണാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ ഒട്ടുമിക്ക ദേശീയ ടൂര്‍ണമെന്റുകളും മലപ്പുറത്തെത്തുമെന്നു തന്നെയാണ് സൂചന.

Share news
error: Content is protected !!
Scroll to Top