Section

malabari-logo-mobile

കൂട്ടായി വാടിക്കലില്‍ കണ്ടത്‌ പുലിയല്ല

HIGHLIGHTS : തിരൂര്‍: കുറച്ച്‌ ദിവസമായി കൂട്ടായി വാടിക്കല്‍ ഭാഗത്ത്‌ കണ്ട അഞ്‌ജാത ജിവി പുലിയല്ലെന്ന്‌ സ്ഥിതീകരിച്ചു. സ്ഥലം സന്ദര്‍ശിച്ച്‌ വനം വകുപ്പ്‌ ഉദ്യോഗസ്...

Untitled-1 copyതിരൂര്‍: കുറച്ച്‌ ദിവസമായി കൂട്ടായി വാടിക്കല്‍ ഭാഗത്ത്‌ കണ്ട അഞ്‌ജാത ജിവി പുലിയല്ലെന്ന്‌ സ്ഥിതീകരിച്ചു. സ്ഥലം സന്ദര്‍ശിച്ച്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്‌ ജീവിയുടെതെന്ന്‌ കണ്ട കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന്‌ സ്ഥിതീകരിച്ചത്‌. ഇതോടെ ദിവസങ്ങളായി നാട്ടുകാര്‍ക്കിടിയിലുണ്ടായിരുന്ന പുലിപ്പേടിക്ക്‌ ശമനമായി.

വാടിക്കലില്‍ റവന്യൂഭൂമിയില്‍ പോലീസ്‌ കേസുകളിലെ തൊണ്ടിവാഹനങ്ങള്‍ സൂക്ഷിക്കുന്നിടത്താണ്‌ നാട്ടുകാര്‍ അഞ്‌ജാതജീവിയെ കണ്ടത്‌. തുടര്‍ന്ന്‌ നടത്തിയ തിരച്ചിലില്‍ പുലിയുടെതെന്ന്‌ സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തുകയായിരുന്നു. ഇതോടെ ഭയാശങ്കയിലായ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

sameeksha-malabarinews

പോലീസ്‌ ആവിശ്യപ്പെട്ടതനുസരിച്ച്‌ സ്ഥലത്തെത്തിയ നിലമ്പൂര്‍ ഫോറസ്‌റ്റ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ്‌ പുലിയല്ല ഈ ജീവിയെന്ന്‌ കണ്ടെത്തിയത്‌. ഒരു വര്‍ഷം മുന്‍പും ഇത്തരത്തില്‍ ഈ പ്രദേശത്ത്‌ പുലിയെന്ന്‌ കരുതുന്ന ജീവിയെ കണ്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!