വെന്നിയൂരില്‍ മിനി ലോറി ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു

തിരൂരങ്ങാടി: ദേശീയപാതയില്‍ മിനി ലോറി ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. മാറാക്കര ചിറക്കര മിനി (47 ) സാജിത (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 5 മണിയോടെ ദേശീയപാതയില്‍ വെന്നിയൂര്‍ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് അപകടം. കാടാമ്പുഴയില്‍ നിന്ന് മൈസൂരിലേക്ക് വിനോദയാത്ര പോവുകയായിരുന്ന സംഘത്തില്‍ പെട്ടവരാണ് അപകടത്തില്‍പ്പെട്ടവരെന്ന് അറിയുന്നു.

വെന്നിയൂര്‍ പെട്രോള്‍ പമ്പില്‍ ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ പാലുമായി പോകുന്ന ലോറി ഇടിക്കുകയായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top