കോഴിക്കോട്: ഷിഗല്ല രോഗബാധയും ഭക്ഷ്യവിഷബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ചാലിയം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ നാല് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
കര്‍ശന പരിശോധന തുടര്‍ ദിവസങ്ങളിലും ഉണ്ടാവുമെന്നും വ്യാപാരസ്ഥാപനങ്ങള്‍ സുരക്ഷിതമായി ആഹാരപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യണമെന്നും പൊതു ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ചാലിയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അരവിന്ദ് ജോഷി അറിയിച്ചു.
ചാലിയം കുടുംബാരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രമില്‍ ആര്‍ കെ, ഷൈജു എം, റോമല്‍ എഡ്വിന്‍, സുരേഷ് ബാബു സി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.




