Section

malabari-logo-mobile

പട്ടാമ്പിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

HIGHLIGHTS : Two students drowned in Pattambi

പട്ടാമ്പി: വളളൂര്‍ മേലേകുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. വളളൂരില്‍ വാടകക്ക് താമസിക്കുന്ന കൊടല്ലൂര്‍ മാങ്കോട്ടില്‍ സുബീഷിന്റെ മകന്‍ അശ്വിന്‍(12), വളാഞ്ചേരി പേരശന്നൂര്‍ പന്നികോട്ടില്‍ സുനില്‍കുമാറിന്റെ മകന്‍ അഭിജിത്ത്(13)എന്നിവരാണ് മരിച്ചത്. ഞായറാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം.

വളളൂര്‍ മേലേകുളത്തില്‍ കുട്ടുകാരുമൊത്ത് കുളിക്കാന്‍ പോയതായിരുന്നു വിദ്യാര്‍ഥികള്‍. പത്തിലേറെ കുട്ടികള്‍ ഇവിടെ എത്തിയിരുന്നുവെന്നാന്നാണ് പറയുന്നത്. ഇതിനിടെ അശ്വിനും അഭിജിത്തും കുളത്തിലെ ചളിയില്‍ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരനടക്കമുളളവര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

sameeksha-malabarinews

മറ്റ് കുട്ടികള്‍ പ്രദേശവാസികളെ അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തി സമീപവാസികളാണ് ഇരുവരെയും കരക്ക് കയറ്റി ആശുപ്രതിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!