HIGHLIGHTS : Butter pudding
ആവശ്യമായ ചേരുവകൾ:-
പാല്‍ – 1 ലിറ്റര്‍
ചൈനാഗ്രാസ് – 10 ഗ്രാം
കസ്റ്റാര്‍ഡ് പൗഡര്‍ – 2 ടീസ്പൂണ്‍
വെണ്ണ – 100 ഗ്രാം
ഫ്രഷ് ക്രീം – 250 മില്ലി
പാല്‍ – 1/2 കപ്പ്
പഞ്ചസാര – 1/2 കപ്പ്
ഡൈജസ്റ്റീവ് ബിസ്‌ക്കറ്റ്-4
വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍
പിസ്ത – അലങ്കാരത്തിന്

തയ്യാറാക്കുന്ന വിധം:-
ചൈനാഗ്രാസ് 10 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. കസ്റ്റാര്‍ഡ് പൗഡര്‍ അല്‍പ്പം പാലോ വെള്ളമോ ചേര്‍ത്ത് ഇളക്കുക. പാലില്‍ പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് ഇളക്കുക. ബട്ടറും കുതിര്‍ത്ത ചൈന ഗ്രാസും ചേര്‍ത്ത് ഒന്ന് തിളപ്പിച്ചെടുക്കുക. ശേഷം ക്രീം ചേര്‍ത്തു തിളപ്പിച്ച് എടുക്കുക. അതിലേക്ക് ബിസ്‌ക്കറ്റ്, കസ്റ്റാര്‍ഡ് മിക്‌സ് ചെയ്തത് എന്നിവ ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യുക. ശേഷം വനില എസന്‍സ് ചേര്‍ക്കുക. മിക്‌സ് മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക.
മിക്‌സ് പുഡിങ് ട്രേയിലൊഴിച്ച് രണ്ടു- മൂന്നു മണിക്കൂര്‍ സെറ്റ് ആവാന്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
ശേഷം അലങ്കരിക്കാന്‍ പിസ്ത പൊടിച്ചത് വിതറി സെര്‍വ്ചെയ്യാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു