കൊണ്ടോട്ടി : ആള്‍ക്കൂട്ട അക്രമത്തില്‍ അതിഥിത്തൊഴിലാളി മരിച്ച സംഭവത്തില്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാം മൈലില്‍ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചി(36)യാണ് മരിച്ചത്.
സംഭവത്തില്‍ മഹല്ല് ഓഡിറ്റോറിയത്തിലെയും സമീപത്തെ കച്ചവട സ്ഥാപനത്തിലെയും സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ഇതില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നാട്ടുകാര്‍ രാജേഷിനെ പിടികൂടിയ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഇങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. യുവാവ് കിടന്നിരുന്ന സ്ഥലവും പോലീസ് നാടകെട്ടി വേര്‍തിരിച്ചിട്ടുണ്ട്.
പ്രദേശത്ത് ശനിയാഴ്ച രാത്രിയിലും പോലീസ് കാവല്‍ തുടരുകയാണ്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് വിഭാഗം തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, കൊണ്ടോട്ടി എ.എസ്.പി. വിജയ് ഭാരത് റെഡി തുടങ്ങിയവരും സ്ഥലത്തെത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




