Section

malabari-logo-mobile

ടയർപൊട്ടി നിയന്ത്രണംവിട്ട ചരക്കുലോറി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

HIGHLIGHTS : Two persons were injured when a car overturned due to a flat tire

പൊന്നാനി: ടയർപൊട്ടി നിയന്ത്രണം വിട്ട ചരക്കു ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. കൊല്ലം ഓച്ചിറ സ്വദേശി നിസാർ, കായംകുളം സ്വദേശി ചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്.

ചാവക്കാട് പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ തെക്കേ മദ്രസ സെൻററിൽ  പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിയുടെ ടയർപൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

sameeksha-malabarinews

അപകടത്തിൽ പരിക്കുപറ്റിയ ലോറിജീവനക്കാരെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!