കൈക്കൂലി ആരോപണം; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍ ജീവനക്കാരന് സസ്പെന്‍ഷന്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പരീക്ഷാഭവന്‍ ജീവനക്കാരന് സസ്പെന്‍ഷന്‍. പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം.കെ. മന്‍സൂറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

തലശേരി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. അപേക്ഷകയില്‍ നിന്ന് ഗൂഗിള്‍പേ വഴിയാണ് കൈക്കൂലി വാങ്ങിയത്.

മറ്റൊരു പരാതിയില്‍ ജീവനക്കാരനെതിരെ അന്വേഷണം തുടരുകയാണെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top