Section

malabari-logo-mobile

കോവിഡ് പഴയത് പോലെ അപകടകാരിയല്ല: മാസ്‌ക് അടക്കം എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് ഡെന്മാര്‍ക്ക്

HIGHLIGHTS : Kovid not as dangerous as before: Denmark lifts all Kovid restrictions, including Mask

കോവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും പിന്‍വലിച്ച് ഡെന്‍മാര്‍ക്ക്. കോവിഡ് പഴയതുപോലെ അപകടകാരിയല്ല എന്ന വിശദീകരണമാണ് തീരുമാനത്തിന് സര്‍ക്കാര്‍ നല്‍കുന്നത്. ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് ഡെന്‍മാര്‍ക്കിലുണ്ടെന്നും പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്‌സണ്‍ പറഞ്ഞു.

രാജ്യത്ത് ഒമിക്രോണ്‍ തരംഗം ശക്തമായി നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത്. ഡെന്‍മാര്‍ക്കിലെ പ്രതിദിന കോവിഡ് കേസുകള്‍ 29000ത്തില്‍ നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. മാസ്‌ക് അടക്കം എല്ലാ കോവിഡ് നിയന്ത്രണങ്ങളും പൂര്‍ണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഡെന്മാര്‍ക്ക്. നിശാ ക്ലബ്ബുകള്‍ക്ക് ഇനി ഉപാധികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാം. സമ്പര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പും പിന്‍വലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്മാര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു.

sameeksha-malabarinews

അതേസമയം നിയന്ത്രണങ്ങള്‍ എല്ലാം നീക്കുകയല്ല എന്ന് പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്‌സണ്‍ പറഞ്ഞു. ശരത് കാലത്ത് എന്ത് സംഭവിക്കുമെന്നറിയില്ല കോവിഡ് നിയന്ത്രണങ്ങള്‍ ഇനിയും കൊണ്ടു വരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നു പുതിയ കോവിഡ് വകഭേദം വന്നാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാമെന്നും ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡെന്‍മാര്‍ക്കിന് പുറമേ കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയത് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. കൊവിഡ് പോസിറ്റീവായാല്‍ സ്വയം ഐസൊലേറ്റ് ആവുക എന്നത് മാത്രമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ നിയമ. കൊവിഡിനൊപ്പം ജീവിക്കുക എന്ന രീതിയാണ് അവിടെ സ്വീകരിക്കുന്നത്. അയര്‍ലാന്‍ഡും സമാനമായി നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!