Section

malabari-logo-mobile

കാറില്‍ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കണം; ഉത്തരവ് അസംബന്ധമാണെന്ന് ദല്‍ഹി ഹൈക്കോടതി

HIGHLIGHTS : Wear a mask while alone in the car; The Delhi High Court said the order was absurd.

ന്യൂഡല്‍ഹി : ഒറ്റയ്ക്കു വാഹനം ഓടിച്ചുപോകുമ്പോഴും മാസ്‌ക് ധരിക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതി. കാറിനുള്ളില്‍ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് അസംബന്ധമാണെന്ന് ദല്‍ഹി ഹൈക്കോടതി. ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്നും എന്തുകൊണ്ട് ഇത് പിന്‍വലിക്കുന്നില്ലെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

കൊവിഡ് സാഹചര്യം മുന്‍പേത്തതില്‍ നിന്ന് മാറിയ പശ്ചാത്തലത്തില്‍ ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡി ഡി എം എ) അതിന്റെ വിവിധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

sameeksha-malabarinews

ദല്‍ഹിയിലെ കൊവിഡ് സ്ഥിതിഗതികള്‍ കോടതി വിലയിരുത്തുന്ന വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ കോടതിക്ക് മുമ്പാകെ ഡി ഡി എം എയുടെ മാര്‍ഗരേഖ പരാമര്‍ശിക്കുകയും അത് പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് പറയുകയും ചെയ്തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!