Section

malabari-logo-mobile

‘ഒന്നാംതരം കുഞ്ഞെഴുത്തുകള്‍’ പരമ്പര ബുധനാഴ്ച മുതല്‍ കൈറ്റ് വിക്ടേഴ്സില്‍

HIGHLIGHTS : 'One-of-a-kind baby writing' series from Wednesday at Kite Victors

ഒന്നാം ക്ലാസിലെ കുട്ടികളെ എഴുത്തുകാരാക്കി മാറ്റിയ കുഞ്ഞെഴുത്തുകള്‍ക്ക് കൈറ്റ് വിക്ടേഴ്സില്‍ ‘ഒന്നാംതരം’ എന്ന പേരില്‍ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നു. കൈറ്റിന്റെ ‘സ്‌കൂള്‍വിക്കി’യില്‍ ഇതിനകം കഥയും കവിതയും ചിത്രങ്ങളും കുറിപ്പുകളുമായി പ്രസിദ്ധീകരിച്ച ഒന്നരലക്ഷത്തിലധികം കുഞ്ഞെഴുത്തുകള്‍ വികസിച്ചതിന്റെ കഥ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പറയുന്ന പരമ്പര എല്ലാ ബുധനാഴ്ചയും രാത്രി 08.30-ന് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ, കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

ഒന്നാം ക്ലാസിലെ കുട്ടികളെ ഒന്നാന്തരം എഴുത്തുകാരാക്കി മാറ്റിയ പ്രവര്‍ത്തനമാണ് ‘സംയുക്ത ഡയറി’. അക്ഷരം എഴുതാനും വായിക്കാനും പഠിക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും കുട്ടിയും രക്ഷിതാവും ചേര്‍ന്ന് ഡയറി എഴുതിയ കുട്ടിയുടെ അനുഭവങ്ങളാണ് ഉള്ളടക്കം. കുട്ടിക്ക് അറിയാവുന്ന അക്ഷരങ്ങള്‍ പെന്‍സില്‍ വച്ച് കുട്ടിയും കുട്ടിക്ക് അറിയാത്ത അക്ഷരങ്ങള്‍ മഷി ഉപയോഗിച്ച് രക്ഷിതാവും എഴുതി. കുട്ടി ചിത്രവും വരച്ചു. എഴുതിയത് രക്ഷിതാവുമൊത്ത് വായിച്ചു. ക്രമേണ മഷിയെഴുത്ത് കുറയുകയും തനിച്ചെഴുത്തിലേക്ക് കുട്ടി വളരുകയും ചെയ്തു. പ്രധാനമായും മലയാളം മീഡിയത്തിലൂടെ നടത്തിയ ഈ പ്രവര്‍ത്തനങ്ങളുടെ ഡോക്യൂമെന്റഷന്‍ കൂടിയാണ് പരമ്പര.

sameeksha-malabarinews

കഴിഞ്ഞ അക്കാദമിക വര്‍ഷം പൊതുവിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെ-യും നടപ്പിലാക്കിയ പരിപാടിയാണ് ‘സചിത്ര പുസ്തകവും സംയുക്ത ഡയറിയും’.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!