HIGHLIGHTS : gas lorry went out of control and rammed into a shop in Tanur
മലപ്പുറം താനൂര്‍ വട്ടതാണീ വലിയപ്പാടത്ത് ഗ്യാസ്സ് ലോറി നിയന്ത്രണം വിട്ട് തട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ഗ്യാസ് ലോറിയുടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ തട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ താനൂര്‍ സ്വദേശി തട്ട് കട ഉടമ ശരീഫ്, ലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി തങ്കസോമി എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും തിരൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

സ്ഥലത്ത് താനൂര്‍ പോലീസും ഫയര്‍ ഫോയ്‌സ് നാട്ടുകാര്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തര്‍ ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തി ഇന്ന് പുലര്‍ച്ചെ 1:45ഓടെ ആണ് അപകടം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു