HIGHLIGHTS : A KSRTC Swift bus driver from Kozhikode was beaten up in Mysuru
മൈസൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർക്ക് നേരെ മർദനം. മൈസൂരു ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി. ഓഫീസിൽ തിങ്കളാഴ്ച രാവിലെ 10-ഓടെയാണ് സംഭവം. കോഴിക്കോട് കക്കോടി സ്വദേശി എം.എം. റഷീദിനാണ് മർദനമേറ്റത്. സംഭവത്തിൽ രജിൽകുമാറിനെ മൈസൂരു ലഷ്കർ പോലീസ് കസ്റ്റഡിയിലെത്തു.
യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെട്ടിരുന്ന ചാർട്ട് കൈമാറുന്നതിലുണ്ടായ താമസമാണ് മർദനത്തിന് കാരണം. ചാർട്ട് നൽകുന്നതിനായി രജിൽ റഷീദിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കൈമാറാൻ വൈകി. ഇതോടെ പ്രകോപിതനായ രജിൽ റഷീദിനെ മർദിക്കുകയായിരുന്നു.

ദീപാവലി പ്രമാണിച്ച് കേരളത്തിൽ നിന്നും മൈസൂരുവിലേക്ക് ഏർപ്പെടുത്തിയ പ്രത്യേക ബസിന്റെ ഡ്രൈവറാണ് റഷീദ്. ബഹളംകേട്ടെത്തിയ കർണാടക ആർ.ടി.സി. ജീവനക്കാരും പോലീസും ചേർന്നാണ് തലയ്ക്കുപരിക്കേറ്റ റഷീദിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു