Section

malabari-logo-mobile

സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്‌സിന് കൂടി അംഗീകാരം

HIGHLIGHTS : Two more covid vaccines approved in Saudi Arab

സൗദി അറേബ്യ രണ്ട് പുതിയ കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. സിനോവാക്,സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കിയത്.

നിലവില്‍ ഫൈസര്‍, കൊവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ്ക്കാണ് അംഗീകാരം ഉണ്ടായത്. പുതയ രണ്ട് വാകിസിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ ആറ് കൊവിഡ് വാക്‌സിനുകളാണ് സൗദിയില്‍ ഔദ്യോഗകമായി അംഗീകാരമായിരിക്കുന്നത്.

sameeksha-malabarinews

പുതിയ രണ്ട് വാക്‌സിനുകള്‍ക്കും കൊവിഡ് പ്രതിരോധത്തിന് സുരക്ഷിതമാണെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

നിലവില്‍ സൗദിയില്‍ ജനസംഖ്യയുടെ ഏകദേശം 62.05 ശതമാനം ആദ്യ ഡോസും 37.70 ശതമാനം പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആദ്യവാരത്തോടെ 70 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിനും നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!