എടവണ്ണയില്‍ വീട് നിര്‍മ്മാണത്തിനിടെ അപകടം: ഒരാള്‍ മരിച്ചു

മലപ്പുറം:എടവണ്ണയില്‍ വീട് നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഓള്‍ക്ക് പരിക്കേറ്റു. മുര്‍ഷിദാബാദ് സ്വദേശി സമീര്‍ (26) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സാബിര്‍ (33) നാണ് പരിക്കേറ്റത്.

എടവണ്ണ തിരുവാലിയില്‍ രണ്ടുനില വീടിന്റെ ചുമര്‍ തേക്കുന്നതിനിടെ ചവിട്ടി നിന്ന സ്ലാബ് തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. 11 മണിയോടെയാണ് അപകടം സംഭവിച്ചത്.

മരിച്ച സമീറിന്റെ മൃതദേഹം എടവണ്ണ ഇ എം സി ആശുപത്രി മോര്‍ച്ചറിയില്‍.

 

Share news
error: Content is protected !!
Scroll to Top