ഇടുക്കിയില്‍ 2 ഇതരസംസ്ഥാന തൊഴിലാളികള്‍ വെട്ടേറ്റു മരിച്ചു

ഇടുക്കി : ഇടുക്കി വലിയതോവാളയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ 2 പേര്‍ വെട്ടേറ്റു മരിച്ചു . ജാര്‍ഖണ്ഡുകാരായ ജാംസ് ,ശുക്ലാല്‍ എന്നിവരാണ് മരിച്ചത് .

ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി സഞ്ജയ് ഭക്തിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു . പണസംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് [പോലീസ് പറയുന്നു . സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു.

 

Share news
error: Content is protected !!
Scroll to Top