ദേശീയപാതയില്‍ ഗട്ടറില്‍ ചാടി ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു

തേഞ്ഞിപ്പലം:ദേശിയപാതയിലെ മൂന്നിയൂര്‍ വെളിമുക്കില്‍ റോഡിന് കുറുകെയുള്ള കിടങ്ങില്‍ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി കുറ്റിക്കാട്ടില്‍ കെ.സി അബ്ദുല്‍ ബഷീര്‍ (45) ആണ് മരിച്ചത്.ചെമ്മാട്ടേക്ക് ഓട്ടം പോയി തിരിച്ചു വരവെ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.

ഭൂഗര്‍ഭ പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡിലെ ഗട്ടറില്‍ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ ഡ്രൈവറുടെ മുകളിലേക്ക് ഓട്ടോ മറിയുകായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ നാട്ടുകാര്‍ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപ ത്രിയിലേക്കും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയി ലേക്കും കൊണ്ട് പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

കീറിയ കിടങ്ങ് ടാറിംഗ് നടത്താത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.പതേനായ ചക്കുകുളങ്ങര പുളിയാളി അബ്ദുള്ള മുസ്ലിയാരുടെ മകള്‍ ഹബീബയാണ് ഭാര്യ. പിതാവ് പരേതനായ കുഴിക്കാട്ടുചോലക്കല്‍ അഹമ്മദ് കുട്ടി.മാതാവ് :പരേതയായ ഹവ്വാഉമ്മ. മക്കള്‍: ദില്‍ഷാദ് (14) ( വിദ്യാര്‍ഥിനി മന്‍ഹജു റഷാദ് ഇസ്ലാമിക് കോളജ് ചേലേമ്പ്ര)സാദിയ തസ്‌നി ( 10) ഫഹ്‌മിയ (6).

 

 

Share news
error: Content is protected !!
Scroll to Top