തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്ന 5 ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു . തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ദിവസമാവും . ചൊവ്വാഴ്ച തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ആണ് വോട്ടെടുപ്പ് നടക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കലാശക്കൊട്ടൊന്നും ഇല്ലാതെയാണ് പ്രചാരണം അവസാനിച്ചത്. ആള്‍ക്കൂട്ട പ്രചാരണത്തിനു പകരം യോഗങ്ങളും പ്രചാരണവുമെല്ലാം ഇത്തവണ സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




