പുണെ: ഓക്സ്ഫഡ് വാക്സിനായ കോവിഷീല്‍ഡ് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടി പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് . ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കാണ് അപേക്ഷ നല്‍കിയത്. വാക്സിന്‍ അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ ക്യാമ്പനിയാണ് സീറം .
ഓക്സ്ഫഡ് യൂനിവേഴ്സിറ്റയുമായി ചേര്‍ന്നാണ് കോവിഷീല്‍ഡ് വാക്സിന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിക്കുന്നത്. നാലു കോടി വാക്സിന്‍ തയ്യാറാണെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു . കൊറോണ വൈറസ് പ്രതിരോധത്തില്‍ 70 ശതമാനം വരെ ആണ് ഓക്സ്ഫോര്‍ഡ് വാക്സിന്റെ ഫലപ്രാപ്തി.
കോവിഷീല്‍ഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതുനു മുന്‍പ് ഫൈസര്‍ കോവിഡ് വാക്സിനും ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി തേടിയിരുന്നു.




