Section

malabari-logo-mobile

ഇന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയത് 347 പ്രവാസികള്‍ കുവൈത്ത് വിമാനത്തില്‍ 192പേരും, ജിദ്ദ വിമാനത്തില്‍ 155 പേരും

HIGHLIGHTS : മലപ്പുറം; കോവിഡ് 19 ലോകമാകെ ആശങ്കയാകുമ്പോള്‍ നാടിന്റെ സുരക്ഷയിലേക്ക് കുവൈത്തില്‍ നിന്ന് 192 യാത്രക്കാര്‍ തിരിച്ചെത്തി. ഐ.എക്സ് – 394 എയര്‍ ഇന...

മലപ്പുറം; കോവിഡ് 19 ലോകമാകെ ആശങ്കയാകുമ്പോള്‍ നാടിന്റെ സുരക്ഷയിലേക്ക് കുവൈത്തില്‍ നിന്ന് 192 യാത്രക്കാര്‍ തിരിച്ചെത്തി. ഐ.എക്സ് – 394 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മെയ് 13 ന് രാത്രി 10.15 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. 10 മണിയ്ക്ക് എത്തിയ വിമാനം കനത്ത മഴയെ തുടര്‍ന്ന് 15 മിനുട്ട് വൈകിയാണ് ലാന്റ് ചെയ്തത്.

കുവൈത്തില്‍ നിന്നുള്ള വിമാനത്തിലെത്തിയവരില്‍ 42 പേര്‍ മലപ്പുറം ജില്ലക്കാരാണ്. ആലപ്പുഴ – നാല്, എറണാകുളം – 10, ഇടുക്കി – ഒന്ന്, കണ്ണൂര്‍ – 12, കാസര്‍കോഡ് – എട്ട്, കൊല്ലം – ഒന്ന്, കോഴിക്കോട് – 84, പാലക്കാട് – 17, പത്തനംതിട്ട – അഞ്ച്, തൃശൂര്‍ – ഏഴ്, വയനാട് – ഒന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള യാത്രക്കാരുടെ എണ്ണം.

sameeksha-malabarinews

ജിദ്ദയില്‍ നിന്ന് 155 പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 01.15 നാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ എ.ഐ – 960 എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മലപ്പുറം ജില്ലയില്‍ നിന്ന് 102 പേരാണ് സംഘത്തിലുണ്ടായിരുന്നത്. എറണാകുളം – രണ്ട്, കണ്ണൂര്‍ – 11, കാസര്‍കോഡ് – മൂന്ന്, ഇടുക്കി – മൂന്ന്, കോട്ടയം – ഒന്ന്, കോഴിക്കോട് – 23, പാലക്കാട് – ആറ്, തൃശൂര്‍ – രണ്ട്, തിരുവനന്തപുരം – ഒന്ന് എന്നിങ്ങനെയാണ് തിരിച്ചെത്തിയ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവര്‍ക്കൊപ്പം ഗുജറാത്ത് സ്വദേശിയായ ഒരാളും സംഘത്തിലുണ്ടായിരുന്നു.
കുവൈത്തില്‍ നിന്നെത്തിയ വിമാനത്തിലെ 64 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്.

കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ടി.ജി. ഗോകുല്‍, കോവിഡ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ സ്വീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!