സിനിമാ ചിത്രീകരണത്തിന് ഉപയോഗിച്ച രണ്ട് മീന്‍പിടിത്തബോട്ട് കസ്റ്റഡിയില്‍

HIGHLIGHTS : Two fishing boats used for film filming taken into custody

വൈപ്പിന്‍: സുരക്ഷ ലംഘിച്ചും അനുമതിയി ല്ലാതെയും കടലില്‍ സിനിമാ ചി ത്രീകരണത്തിന് ഉപയോഗിച്ച രണ്ട് മീന്‍പിടിത്തബോട്ടുകള്‍ ഫി ഷറീസ് മറൈന്‍ എന്‍ഫോഴ്സ്‌മെ ന്റ്‌റ് കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ നേവി സി വിജില്‍ തീ രസുരക്ഷ മോക്ക് ഡ്രില്ലിന്റെ ഭാഗ മായി കടലില്‍ പരിശോധന നട ത്തുമ്പോഴാണ് ചെല്ലാനം ഭാഗ ത്ത് ഭാരതരത്‌ന, ഭാരത് സാഗര്‍ എന്നി മീന്‍പിടിത്തബോട്ടുകള്‍ തെലുഗു സിനിമാ ചിത്രീകരണ ത്തിന് ഉപയോഗിക്കുന്നത് ശ്രദ്ധ യില്‍പ്പെട്ടത്.

വൈപ്പിന്‍ ഫിഷറി സ് മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് സംഘം നടത്തിയ പരിശോധന യില്‍ രണ്ടു ബോട്ടുകള്‍ക്കും കട ലില്‍ സഞ്ചരിക്കാന്‍ ഫിഷറീസ് വകുപ്പില്‍നിന്നുള്ള പ്രത്യേക പെര്‍മിറ്റും സിനിമാ ചിത്രീകരണ ത്തിനുള്ള അനുമതിപത്രവും ഇല്ലെന്ന് കണ്ടെത്തി. രണ്ട് ബോട്ടിലുമായുണ്ടായിരുന്ന 33 സിനി മാ പ്രവര്‍ത്തകര്‍ സുരക്ഷാ ഉപക രണങ്ങളും ധരിച്ചിരുന്നില്ല. തുടര്‍ ന്ന് ബോട്ടുകള്‍ വൈപ്പിന്‍ ഫിഷ റീസ് മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് ബര്‍ത്തില്‍ എത്തിച്ച് കസ്റ്റഡി യില്‍ എടുത്തു.

sameeksha-malabarinews

തുടര്‍നടപടികള്‍ക്കായി ഫിഷ റീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റി പ്പോര്‍ട്ട് നല്‍കി. ഡെപ്യൂട്ടി ഡയറ ക്ടറുടെ ഉത്തരവുപ്രകാരം പിഴ ഈടാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!