‘തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം’, വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് എ ആര്‍ റഹ്‌മാന്‍

ചെന്നൈ : വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. ഭാര്യ സൈറ ബാനുമായുള്ള 29 വര്‍ഷം നീണ്ടുനിന്ന വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് സമൂഹ മാധ്യമമായ എക്‌സില്‍ ബുധനാഴ്ച്ച പങ്കുവച്ച വികാര പരമായ കുറിപ്പില്‍ റഹ്‌മാന്‍ സ്ഥിരീകരിച്ചു.

‘വൈവാഹിക ജീവിതം മുപ്പത് വര്‍ഷം പൂര്‍ത്തികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാകാര്യങ്ങളിലും അപ്രതീക്ഷിത വഴിത്തിരിവുകളു ണ്ടാകും. തകരുന്ന ഹൃദയങ്ങളുടെ ഭാരം താങ്ങാനാകാതെ ചിലപ്പോള്‍ ദൈവ കിരീടംപോലും വിറകൊള്ളും. തകര്‍ന്ന കഷണങ്ങള്‍ ഇനിയൊരിക്കലും പഴയപോലെയാകില്ലെങ്കിലും ഈ ഘട്ടത്തിലും അര്‍ഥം കണ്ടെത്താനാണ് ശ്രമി ക്കുന്നത്. ഞങ്ങളുടെ സ്വകാര്യത മാനിച്ച് കൂടെ നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി’ റഹ്‌മാന്‍ കുറിച്ചു.

സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇരുവരുടെയും വിവാഹമോചന വാര്‍ത്ത പ്രസ്താവനയിലൂടെ പുറത്തുവിട്ടത്. ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണ് എന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അധ്യായത്തിലൂടെ ആണ് കടന്ന് പോകുന്നത് എന്നും ഈ അവസരത്തില്‍ സ്വകാര്യത മാനിക്കണം എന്നും സൈറ അഭ്യര്‍ഥിച്ചിരുന്നു.

1995 ലായിരുന്നു എ ആര്‍ റഹ്‌മാന്‍- സൈറ ബാനു വിവാഹം. 29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്. ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് റഹ്‌മാന്‍-സൈറ ദമ്പതികള്‍ക്കുള്ളത്.

ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top