പോക്‌സോ കേസ് പ്രതിയെ വിട്ട് 19കാരിയെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി

HIGHLIGHTS : High Court allows 19-year-old girl to leave POCSO case accused and go with her parents

കൊച്ചി: കാപ്പ കുറ്റവാളിയും പോക്‌സോ കേസ് പ്രതിയുമായ കോഴിക്കോ ട് സ്വദേശിക്കൊപ്പം  പത്തൊമ്പതുകാരിയെ മാ താപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോട തി. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ സ് ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡി വിഷന്‍ ബെഞ്ചിന്റേ്‌റേതാണ് നടപടി.
പെണ്‍കുട്ടി നല്‍കിയ പോക്‌സോ കേസില്‍ ഇരുപത്തഞ്ചുകാരനായ പ്രതി 35 ദിവസം ജയിലി ലായിരുന്നു. പിന്നീട് പെണ്‍കുട്ടി യെ വിവാഹം ചെയ്ത് കൂടെ താമ സിപ്പിക്കുകയായിരുന്നു.

കോഴി ക്കോടുവച്ച് വിവാഹിതരായെ ന്നും യുവാവിനൊപ്പം കഴിയാ നാണ് താല്‍പ്പര്യമെന്നും ആദ്യം ഹൈക്കോടതിയില്‍ ഹാജരായ പ്പോള്‍ പെണ്‍കുട്ടി അറിയിച്ചിരു ന്നു. എന്നാല്‍, യുവാവിനെതി രായ കുറ്റങ്ങള്‍ ഗുരുതരമാണെ ന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചു ണ്ടിക്കാട്ടിയതോടെ യുവാവിന്റെ പശ്ചാത്തലം പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. അന്ന് പെണ്‍കുട്ടിയെ തല്‍ക്കാലത്തേക്ക് താമസിച്ചിരുന്ന വീട്ടുകാര്‍ക്കൊപ്പം വിട്ടിരു ന്നു. യുവാവിനെതിരെ ജ്വല്ലറി കവര്‍ച്ചയടക്കം ഗുരുതരമായ നാലു കേസുകളുണ്ടെന്ന് സര്‍ ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി.

sameeksha-malabarinews

കാപ്പ പ്രതിയായി നാടുകടത്തിയ സമ യത്ത് ഇയാള്‍ കോഴിക്കോട് ജി ല്ലയില്‍ പ്രവേശിച്ച് വിവാഹം നടത്തിയെന്ന് പറയുന്നത് ജാ മ്യവ്യവസ്ഥകളുടെ ലംഘനമാ ണെന്നും അറിയിച്ചു. വിവാഹം നടത്തിയെന്ന വാദം പോക്‌സോ കേസില്‍ നിന്ന് രക്ഷപ്പെടാനു ള്ള തന്ത്രമാണെന്ന് പെണ്‍കുട്ടി യുടെ രക്ഷിതാക്കളും ആരോ പിച്ചു. യുവാവിനെതിരായ കേസുകള്‍ ഇത്ര ഗുരുതരമാ ണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി ഒടുവില്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ സമ്മതം അറിയിച്ചു. പെണ്‍കു ട്ടിയുടെ സര്‍ട്ടിഫിക്കറ്റുകളും വി ലപിടിപ്പുള്ള വസ്തുക്കളും ഒരാഴ്ച യ്ക്കകം തിരികെ നല്‍കാനും കോടതി നിര്‍ദേശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!