Section

malabari-logo-mobile

വട്ടപ്പാറയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

HIGHLIGHTS : വളാഞ്ചേരി : വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും അപകടം .കമ്പി കയറ്റി വന്ന ചരക്ക് ലോറിയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ മറിഞ്ഞുകിടന്ന ലോറിക്കട...

വളാഞ്ചേരി : വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും അപകടം .കമ്പി കയറ്റി വന്ന ചരക്ക് ലോറിയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ മറിഞ്ഞുകിടന്ന ലോറിക്കടിയില്‍ കുടുങ്ങിയ രണ്ട് ലോറി ജീവനക്കാര്‍ മരിച്ചു . ഡ്രൈവറും ക്‌ളീനറുമാണ് മരിച്ചത്.

ഇന്ന് രാവിലെ 4.45 ഓട് കൂടിയാണ് മംഗലാപുരത്ത് നിന്നും കമ്പിയുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി മെയിന്‍ വളവിലെ കട്ടറില്‍ ഇടിച്ച് താഴേക്ക് മറിഞ്ഞത്. അഞ്ച് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ലോറിക്കടിയില്‍ കുടുങ്ങിയ ഒരാളുടെ മൃതദേഹം പുറത്തെടുത്തു.

sameeksha-malabarinews

ലോറിയിലുണ്ടായിരുന്ന കമ്പികള്‍ രണ്ടു പേരുടെയും മുകളില്‍ പൂര്‍ണ്ണമായും പതിഞ്ഞ രൂപത്തില്‍ കിടന്നിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി മാറി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!