Section

malabari-logo-mobile

സി.ഡി.എം.ആര്‍.പി.യില്‍ ഡിസബിലിറ്റി മാനേജ്മെന്റ് ഓഫീസര്‍ ,ഡവലപ്മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ഒഴിവുകള്‍

HIGHLIGHTS : കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി വിഭാഗവും സംസ്ഥാന സോഷ്യല്‍ ജസ്റ്റിസ് വിഭാഗവും സംയുക്തമായി നടത്തുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആന്റ് റ...

കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി വിഭാഗവും സംസ്ഥാന സോഷ്യല്‍ ജസ്റ്റിസ് വിഭാഗവും സംയുക്തമായി നടത്തുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമില്‍ ഒഴിവുള്ള ഡിസബിലിറ്റി മാനേജ്മെന്റ് ഓഫീസര്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്), ഡവലപ്മെന്റല്‍ സൈക്കോ തെറാപ്പിസ്റ്റ് (ക്ലിനിക്കല്‍, റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്) തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു.

ഡിസബിലിറ്റി മാനേജ്മെന്റ് ഓഫീസര്‍ക്ക് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എം.ഫില്ലും നെറ്റ് യോഗ്യതയും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും കമ്മ്യൂണിറ്റി ഡിസബിലിറ്റി, മെന്റല്‍ ഹെല്‍ത്ത് സര്‍വീസുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവുമാണ് യോഗ്യതകള്‍.

sameeksha-malabarinews

ഡവലപ്മെന്റല്‍ സൈക്കോ തെറാപ്പിസ്റ്റിന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്ലോ, റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും, ഡിസബിലിറ്റി മാനേജ്മെന്റ് ആന്റ് റീഹാബിലിറ്റേഷനില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും ആണ് യോഗ്യതകള്‍.

അപേക്ഷകര്‍ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം ഡയറക്ടര്‍, സി.ഡി.എം.ആര്‍.പി., സൈക്കോളജി വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിന്‍ – 673635 എന്ന വിലാസത്തില്‍ ഫെബ്രുവരി 5-ന് മുമ്പായി എത്തിക്കണം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!