സമരം ശ്കതമാക്കാന്‍ കര്‍ഷകര്‍ ശനിയാഴ്ച രാജ്യവ്യാപകമായി വഴിതടയും

ന്യൂഡല്‍ഹി : സമരം ശക്തമാക്കാന്‍ ശനിയാഴ്ച രാജ്യവ്യാപകമായി വഴി തടയുമെന്ന് കര്‍ഷകര്‍. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വഴി തടയും.

കര്‍ഷക സമര വേദികളില്‍ പോലീസ് നടപ്പാക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്ത് വന്നു.ഇതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി ശനിയാഴ്ച വഴിതടയല്‍ സമരം പ്രഖ്യാപിച്ചത് .

ഉപാധികള്‍ അംഗീകരിക്കാതെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രതികരിച്ചു. വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ പുനഃസ്ഥാപിക്കണം, ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണം, സംഘര്‍ഷമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം എന്നിവയാണ് ആവശ്യങ്ങള്‍.

 

Share news
error: Content is protected !!
Scroll to Top