നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി രണ്ടരവയസ്സുകാരന്‍ മരിച്ചു

അരീക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി രണ്ടര വയസ്സുകാരന്‍ മരിച്ചു. കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ ശസിനാണ് മരിച്ചത്.

വാക്കാലുരിലുള്ള ഉമ്മ ശഹാനയുടെ ബന്ധുവീട്ടില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.

വെള്ളി വൈകിട്ട് നാലോടെയാണ് സംഭവം. ഉടനെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ശനിയാഴ്ച കുനിയില്‍ ഇരിപ്പാംകുളം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍. സഹോദരങ്ങള്‍: ശാദിന്‍, ശാസിയ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top