
വടകര:യുവതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ച യുവാവ് അറസ്റ്റില്‍. താമരശേരി ഈങ്ങാപ്പുഴ സ്വദേശി ജിബുനിനെ (34)യാണ് ജില്ലാ റൂറല്‍ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ സി ആര്‍ രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എഎസ്‌ഐ റിതേഷ്, എസ്സി പിഒ ദില്‍ജിത്ത്, സിപിഒമാരായ ശ്രീനേഷ്, ലിബീഷ്, അനൂപ് വാഴയില്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




