Section

malabari-logo-mobile

ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ ഇരുപതുപേര്‍ കുടുങ്ങി

HIGHLIGHTS : Twenty people trapped in Uttarakhand avalanche

ദില്ലി:ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തില്‍ ദ്രൗപതി കാ ദണ്ഡ കൊടുമുടിയിലേക്കുള്ള യാത്രാമധ്യേ ഇരുപതിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 33 ട്രെയിനികളും ഏഴ് പരിശീലകരും ഉള്‍പ്പെടെ ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗില്‍ നിന്നുള്ള 40 പേരടങ്ങുന്ന ട്രക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നവരാണ് കുടുങ്ങിക്കിടക്കുന്നത്.

സംഭവസ്ഥലത്തേക്ക് എത്തിയ സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്തനിവാരണ സേനയും സംഘത്തെ കണ്ടെത്തി രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ,മൂന്ന് ട്രെയിനികളും ഏഴ് ഇന്‍സ്ട്രക്ടര്‍മാരും ഉള്‍പ്പെടെ
10 പേരെ രക്ഷപ്പെടുത്തിയതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

sameeksha-malabarinews

ദ്രൗപതി കാ ദണ്ഡ പര്‍വതശിഖരത്തിലെ ഹിമപാതത്തില്‍ കുടുങ്ങിയ ട്രെയിനികളെ എത്രയും വേഗം രക്ഷപ്പെടുത്താന്‍ എന്‍ഐഎമ്മിന്റെ ടീമിനൊപ്പം ജില്ലാ ഭരണകൂടം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ആര്‍മി, ഐടിബിപി ഉദ്യോഗസ്ഥര്‍ ദ്രുതഗതിയിലുള്ള ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

സെപ്റ്റംബര്‍ 23നാണ് സംഘം ഉത്തരകാശിയില്‍ നിന്ന് മലകയറ്റത്തിനായി പുറപ്പെട്ടത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!