ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യ(57) കൊല്ലപ്പെട്ടു. ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്തറുത്ത നിലയിലാണ് ജമ്മു കശ്മീരിലെ ജയില്‍ വിഭാഗം ഡിജിപി ആയ ഹേമന്ത് കുമാര്‍ ലോഹ്യയുടെ മൃതദേഹം കാണപ്പെട്ടത്. ലോഹ്യയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്ന് പ്രാഥമിക വിവരം ലഭിച്ചിരുന്നു. വീട്ടുവേലക്കാരന്‍ യാസിര്‍ അഹമ്മദിന്റെ ചിത്രം ജമ്മു പോലീസ് പുറത്തുവിട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു, മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ഇയാളെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപാതകത്തിനു ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്.
പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.




