Section

malabari-logo-mobile

‘ഞങ്ങളല്ല അത് ചെയ്തത്’; ‘ആദിപുരുഷ്’ ട്രോളില്‍ വിശദീകരണവുമായി എന്‍വൈ വിഎഫ്എക്‌സ് വാല

HIGHLIGHTS : 'We didn't do it'; NY VFX walla with explanation on 'Adipurush' troll

ആദിപുരുഷിന്റെ വിഎഫ്എക്‌സ് ചെയ്തത് തങ്ങള്‍ അല്ലെന്ന് എന്‍വൈ വിഎഫ്എക്‌സ് വാല. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ വിഎഫ്എക്‌സ് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതോടെയാണ് സിനിമയുടെ വിഎഫ്എക്‌സ് ചെയ്തത് തങ്ങളല്ലെന്ന് എന്‍വൈ വിഎഫ്എക്‌സ്വാല വിശദീകരിച്ചത്. മാധ്യമങ്ങള്‍ ആദിപുരുഷ് സംബന്ധിച്ചുളള ചോദ്യങ്ങള്‍ ചോദിച്ചതിനാലാണ് വിശദീകരണം നല്‍കുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രഭാസും സെയ്ഫ് അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ടീസര്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ടീസറിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു. വിഎഫ്എക്സ് നിരാശപ്പെടുത്തിയെന്നാണ് ആരാധകരുടെ പരാതി. കൊച്ചു ടിവിയിലെ കാര്‍ട്ടൂണിന്റെ നിലവാരം മാത്രമേ ടീസറിന് ഉണ്ടായിരുന്നുള്ളൂ എന്നാണ് ഉയര്‍ന്ന വിമര്‍ശനം. നടന്‍ അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വിഎഫ്എക്‌സ് കമ്പനിയാണിത്.

sameeksha-malabarinews

വിഎഫ്എക്‌സ് ട്രോളുകള്‍ക്ക് പിന്നാലെ സിനിമയുടെ സംവിധായകനെ തന്റെ മുറിയിലേക്ക് ക്ഷണിക്കുന്ന പ്രഭാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദേഷ്യത്തില്‍ ‘ഓം, യൂ കമിങ്ങ് ടു മൈ റൂം’ എന്ന് പറയുന്ന പ്രഭാസിനെയാണ് വിഡിയോയില്‍ കാണുന്നത്.

500 കോടി രൂപ മുതല്‍ മുടക്കില്‍ രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ശ്രീരാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു. അടുത്ത വര്‍ഷം ജനുവരി 12 ന് ആണ് ചിത്രത്തിന്റെ റിലീസ്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!