തൃശ്ശൂര്‍: വടക്കഞ്ചേരിയില്‍ ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ അടക്കം ആറ് പ്രതികളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കവര്‍ച്ചാസംഘം എത്തിയ കാറും ബൈക്കും തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വജ്രാഭരണങ്ങള്‍ അടക്കം 25 പവനും 10,000 രൂപയും ആണ് പ്രതികള്‍ കവര്‍ന്നത്.
സെപ്റ്റംബര്‍ 22 ന് രാത്രി ആയിരുന്നു മോഷണം. ചുവട്ടുപാടം സ്വദേശി സാംപി ജോണിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ബൈക്കിലെത്തിയ ആറംഗ സംഘം സാമിന്റെ വീടിനകത്ത് കയറി കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മോഷ്ടാക്കള്‍ ഉടുമുണ്ട് കൊണ്ട് സാമിന്റെ കൈകള്‍ കൂട്ടിക്കെട്ടുകയും വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു.
സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം നടത്തിയത്.




