Section

malabari-logo-mobile

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്

HIGHLIGHTS : ടിവിഎസിന്റെ ഏറ്റവും പുതിയ മോഡലായ കമ്മ്യൂട്ടര്‍ ബൈക്കായ സ്റ്റാര്‍ സിറ്റി പ്ലസ് വിപണിയിലെത്തി. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ഈ മോഡലിനെ ആദ്യമായി...

1401347580ടിവിഎസിന്റെ ഏറ്റവും പുതിയ മോഡലായ കമ്മ്യൂട്ടര്‍ ബൈക്കായ സ്റ്റാര്‍ സിറ്റി പ്ലസ് വിപണിയിലെത്തി. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ഈ മോഡലിനെ ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ സിറ്റിയുടെ അടിസ്ഥാന രൂപം തന്നെയാണ് ഈ മോഡലിനെങ്കിലും ഗ്രാഫിക്‌സ്, ഹെഡ്‌ലൈറ്റ് സീറ്റുകള്‍, ഇന്ധന ടാങ്ക്, എക്‌സോസ്റ്റ് പൈപ്പ് എന്നിവയില്‍ മാറ്റമുണ്ട്.

109.7 സിസി ഫോര്‍ സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്റ്റാര്‍ സിറ്റി പ്ലസിന് കരുത്ത് നല്‍കുന്നത്. 7,000 ആര്‍പിഎമ്മില്‍ 8.3 ബിഎച്ച്പിയാണ് കരുത്ത് പകരുന്നത്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ 8 സെക്കന്‍ഡ് സമയം മതി. പരമാവധി വേഗത 90 കിലോമീറ്ററാണ്. ലിറ്ററിന് 86 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

sameeksha-malabarinews

ഇതിന്റെ മറ്റൊരു പ്രതേ്യകത എന്നത് ഏതു ഗിയറിലും സ്റ്റാര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ട് എന്നതാണ്. കൂടാതെ അനലോഗ് ഡിജിറ്റല്‍ സമ്മിശ്ര ഇന്‍സ്ട്രമെന്റ് പാനലില്‍ സര്‍വ്വീസ് റിമൈന്‍ഡര്‍ പവര്‍ ഇക്കണോമി മോഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവയുമുണ്ട്.

സിറ്റി പ്ലസിന്റെ ബേസ് വേരിയന്റിന് 41,500 രൂപയാണ് വില. അലോയ് വീലുകള്‍, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിവയുള്ള പ്രീമിയം വാരിയന്റിന് 44,000 രൂപയാണ് വില.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!