Section

malabari-logo-mobile

പ്രസവവും റിയാലിറ്റിഷോയാകുന്നു

HIGHLIGHTS : വാഷിംഗ്ടണ്‍ : എന്തും റിയാലിറ്റിഷോയാകുന്ന ഈ കാലത്ത് പ്രസവവും റിയാലിറ്റി ഷോയാവുകയാണ്. അമേരിക്കയിലെ ലൈഫ്‌ടൈം എന്ന ടെലിവിഷന്‍ ചാനലാണ് 'ബോണ്‍ ഇന്‍ ദ വെല...

DSC_0746-2വാഷിംഗ്ടണ്‍ : എന്തും റിയാലിറ്റിഷോയാകുന്ന ഈ കാലത്ത് പ്രസവവും റിയാലിറ്റി ഷോയാവുകയാണ്. അമേരിക്കയിലെ ലൈഫ്‌ടൈം എന്ന ടെലിവിഷന്‍ ചാനലാണ് ‘ബോണ്‍ ഇന്‍ ദ വെല്‍ഡ്’ എന്ന റിയാലിറ്റി ഷോ അവതരിപ്പിക്കാനൊരുങ്ങുന്നത്.

മറ്റ് റിയാലിറ്റി ഷോകളില്‍ നിന്ന് വ്യത്യസ്തമായി ഈ പരിപാടിയുടെ ലൊക്കേഷന്‍ കാട്ടിലായിരിക്കും. അതുകൊണ്ട് തന്നെ വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതെ കാട്ടില്‍ പ്രസവിക്കാന്‍ ധൈര്യമുള്ളവര്‍ക്കൊക്കെ ഈ പരിപാടിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. കാട്ടില്‍ അരുവിയുടെ കരയില്‍ ആരുടെയും സഹായമില്ലാതെ ഒറ്റക്ക് പ്രസവിച്ച യുവതിയുടെ വീഡിയോ യൂട്യൂബില്‍ വന്‍ ഹിറ്റാണ് തീര്‍ത്തത്. രണ്ട് കോടിയിലധികം ആളുകള്‍ കണ്ട ഈ വീഡിയോയില്‍ നിന്ന് കിട്ടിയ പ്രചോദനമാണ് ഇത്തരത്തില്‍ ഒരു റിയാലിറ്റി ഷോ നടത്താന്‍ ചാനലുകാരെ പ്രേരിപ്പിച്ചത്.

sameeksha-malabarinews

ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന മല്‍സരാര്‍ത്ഥികള്‍ കാട്ടിലായിരിക്കും പ്രസവിക്കുക. ഇവരോടൊപ്പം ചാനലുകാരും ക്യാമറയും ഉള്‍പ്പെട്ട ഒരു ചെറിയ യൂണിറ്റ് മാത്രമേ ഉണ്ടായിരിക്കുകയൊള്ളൂ. പ്രസവമെടുക്കാന്‍ ഡോക്ടര്‍മാരോ, മറ്റ് യാതൊരു സൗകര്യമോ ഉണ്ടായിരിക്കുകയില്ല. രോഗിയുടെ ഭര്‍ത്താവിന് വേണമെങ്കില്‍ ഇവിടെ താമസിക്കാവുന്നതാണ്. എന്നാല്‍ ആദ്യമായി പ്രസവിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് ചാനല്‍ പുറത്തുവിട്ട അപേക്ഷാ ഫോമില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ഇത്തരമൊരു റിയാലിറ്റി ഷോ ആരംഭിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഉടന്‍ തന്നെ വന്‍ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ അമ്മക്കും കുഞ്ഞിനും എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തുന്നുണ്ടെന്നും പരസഹായമില്ലാതെ പ്രസവിക്കാനായി മല്‍സരാര്‍ത്ഥികള്‍ക്ക് പ്രതേ്യക പരിശീലനം നല്‍കുന്നുണ്ടെന്നും ചാനല്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!