ഇന്ത്യോനേഷ്യയില്‍ സുനാമി: മരണം 50 കടന്നു

ജക്കാര്‍ത്ത:  ഇന്ത്യോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരണം 50 ആയി സുലവേസിയിലെ പലു തീരത്ത് ഏഴടിയോളം ഉയരത്തിലുള്ള തിരമാലകളാണ് അടിച്ചത്.

റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭുകമ്പമാണ് ഉണ്ടായത്.
സുലാവേസിയിലെ പലുവിലും ഡങ്കല നഗരത്തിലും അഞ്ചടി ഉയരത്തിലാണ്  സുനാമി വീശിയടിച്ചത്. പ്രദേശവുമായുള്ള ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. അതോടോപ്പം റോഡുകളും തകര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഹെലികോപ്റ്റര്‍ മുഖാന്തരമുള്ള രക്ഷാ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ മൃതതദേഹങ്ങള്‍ കുടുങ്ങികിടക്കുന്നുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles