നിറമരുതൂരില്‍ ആറാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

താനൂര്‍:നിറമരുതൂര്‍ പത്താമ്പാട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പത്താമ്പാട്ടെ വീട്ടില്‍ നിന്നും സ്‌കൂള്‍ ബസ് കയറുന്നതിനുവേണ്ടി പടിഞ്ഞാറെ അങ്ങാടിയിലേക്ക് പോകുന്നവഴി പെണ്‍കുട്ടിയെ ഒഴിഞ്ഞ പ്രദേശത്തുവെച്ച് വെളുത്ത ആള്‍ട്ടോ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെത്രെ. പെണ്‍കുട്ടിയുടെ ബാഗില്‍ പിടിച്ച് കാറിനകത്തേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയും കുതറിയോടിയ കുട്ടിയെ സംഘത്തിലെ രണ്ട് പേര്‍ പിന്‍തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തിയ കുട്ടി അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു.

വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles