മലപ്പുറത്ത് അനധികൃതമായി വാങ്ങിയ ദുരിതാശ്വാസ ധനസഹായം തിരിച്ചടച്ചു

മലപ്പുറം : മലപ്പുറത്തെ കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍പ്പെട്ട ചോലക്കല്‍ പ്രദേശത്ത് അനര്‍ഹമായി പ്രളയബാധിതര്‍ക്കുള്ള ധനസാഹയം കൈപറ്റിയ കുടുംബങ്ങള്‍ തുക തിരിച്ചടച്ചു. നാലു കുടുംബങ്ങളാണ് ദുരിതാശ്വാസ നിധിയിലേക്ക് തന്നെ പണം തിരിച്ചടച്ചത്.

വലിയപറമ്പ് ജനകീയ കമ്മിറ്റി ചില കുടുംബങ്ങള്‍ അനര്‍ഹമായി ധനസാഹയം വാങ്ങിയതിനെതിരെ കോഡൂര്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയത്.

Related Articles