Section

malabari-logo-mobile

സ്വര്‍ണക്കടത്ത്;മുഖ്യ ആസൂത്രക ഐ ടി വകുപ്പിലെ ഉദ്യോഗസ്ഥ

HIGHLIGHTS : തിരുവനന്തപുരം: തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രക ഐ ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന് കസ്റ്റംസ്. നിലവില്‍ ഐടി വ...

തിരുവനന്തപുരം: തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രക ഐ ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന് കസ്റ്റംസ്. നിലവില്‍ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്റഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറല്‍ ഓപ്പറേഷന്‍ മാനേജറാണ്. ഇവര്‍ നേരത്തെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ഒളിവാലാണെന്നാണ് വിവരം. കസ്റ്റംസ് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിത്, കോണ്‍സുലേറ്റ് പി ആര്‍ ഒ എന്ന വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇത് ഉപയോഗിച്ച് സരിത് സ്വര്‍ണക്കടത്ത് നടത്തി വന്നതായാണ് റിപ്പോര്‍ട്ട്. ഇയാളെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ അഞ്ചുപേര്‍ കൂടി പങ്കാളികളായിരുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണം പുറത്തെത്തിച്ചിരുന്നതെന്നാണ് വിവരം. കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാന്‍ അവകാശമില്ലെന്നായിരുന്നു ന്യായം. ഇതുപ്രകാരം കസ്റ്റംസ് പരിശോധന നടത്തിയിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. തുടര്‍ നടപടികളില്‍ നിയമമോപദേശം സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്നലെയാണ് 15 കോടി വിലവരുന്ന 30 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നാണ് സ്വര്‍ണം എത്തിയത്. സ്റ്റീല്‍ പൈപ്പുകൡലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

sameeksha-malabarinews

അതെസമയം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിന്നും പിരിച്ചുവിട്ടു. കരാര്‍ നിയമനമായിരുന്നു സ്വപ്‌നയുടേത്. സ്‌പെയ്‌സ് പാര്‍ക്കിന്റെ ചുമതലയായിരുന്നു. ആറുമാസത്തെ കരാര്‍ കാലാവധി തീര്‍ന്നിട്ടും ഐടി വകുപ്പില്‍ സേവനം തുടര്‍ന്നുവരികയായിരുന്നു സ്വപ്ന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!