Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : സിണ്ടിക്കേറ്റ് 14-ലേക്ക് മാറ്റി കാലിക്കറ്റ് സര്‍വകലാശാല ജൂലൈ എട്ടിന് നടത്താനിരുന്ന സിണ്ടിക്കേറ്റ് യോഗം ജൂലൈ 14-ലേക്ക് മാറ്റി.

സിണ്ടിക്കേറ്റ് 14-ലേക്ക് മാറ്റി
കാലിക്കറ്റ് സര്‍വകലാശാല ജൂലൈ എട്ടിന് നടത്താനിരുന്ന സിണ്ടിക്കേറ്റ് യോഗം ജൂലൈ 14-ലേക്ക് മാറ്റി.

പഠന ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തില്‍ സി.ബി.സി.എസ്.എസ്-യു.ജി റഗുലേഷന്‍ 2019 എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ.വി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസത്തെ പരിശീലനത്തില്‍ യു.ജി പഠന ബോര്‍ഡ് ചെയര്‍പേഴ്സണ്‍മാരും തെരഞ്ഞെടുത്ത ബോര്‍ഡ് അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. പഠനവകുപ്പ് മേധാവി ഡോ.കെ.പി.മീര അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി മുഖ്യ പ്രഭാഷണം നടത്തി. കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ഡോ.വി.എല്‍.ലജീഷ്, പ്രോജക്ട് ഹെഡ് ഡോ.കെ.അബ്ദുല്‍ ഗഫൂര്‍, ഡയറക്ടര്‍ ഡോ.സി.അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

എം.എ ഇംഗ്ലീഷ് വൈവ
കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്) ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും ജൂലൈ ഒമ്പത് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!